പൂനെയില്‍ പാലം തകര്‍ന്നു; നാല് മരണം
national news
പൂനെയില്‍ പാലം തകര്‍ന്നു; നാല് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th June 2025, 5:22 pm

പൂനെ: പൂനെയില്‍ പാലം തകര്‍ന്ന് നാല് പേര്‍ മരിച്ചു. 30 ഓളം വിനോദസഞ്ചാരികളാണ് നദിയില്‍ വീണതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നദിയില്‍ വീണ മുപ്പത് പേരില്‍ എട്ട് പേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. പുനെയിലെ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലമാണ് ഇന്ന് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നത്.

മാവല്‍ തഹസിലെ കുന്ദമല പ്രദേശത്തിന് സമീപമാണ് സംഭവം. 10 മുതല്‍ 15 പേര്‍ വരെ ഒഴുക്കില്‍ പെടുകയോ കുടുങ്ങി കിടക്കുകയോ ചെയ്യുന്നുണ്ടാകാമെന്നാണ് പിംപ്രി ചിഞ്ച്‌വാഡ് പൊലീസിന്റെ കണക്ക്. എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: Bridge collapses in Pune; six dead