സിംബാബ്‌വേയും ബംഗ്ലാദേശും തമ്മിലുള്ള നാല് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 37 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ഷെവ്‌റോണ്‍സ് നേടിയത്.

നിലവില്‍ ക്രീസിലുള്ളത് ക്രൈഗ് എര്‍വിനും സിക്കന്ദര്‍ റാസയുമാണ്. 86 പന്തില്‍ നിന്ന് 68 റണ്‍സാണ് എര്‍വിന്‍ നേടിയത്. റാസ മൂന്ന് റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്അതേസമയം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാണ് ബ്രണ്ടന്‍ ടെയ്‌ലര്‍ മടങ്ങിയത്. 101 പന്തില്‍ നിന്നും 10 ഫോര്‍ ഉള്‍പ്പെടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രണ്ടന്‍ ടെയ്‌ലര്‍.

ബ്രണ്ടന്‍ ടെയ്‌ലര്‍

അന്താരാഷ്ട്ര ഏകദിന ചരിത്രത്തില്‍ സിംബാബ്‌വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയിരിക്കുകയാണ് ടെയ്‌ലര്‍. ഇതിഹാസം ആന്‍ഡി ഫ്‌ളവറിനെ മറികടന്നാണ് ടെയ്‌ലര്‍ ഈ നേട്ടത്തില്‍ എത്തിയത്.

ഏകദിനത്തിലെ 211 മത്സരങ്ങളിലെ 208 ഇന്നിങ്‌സില്‍ നിന്നും 6837 റണ്‍സാണ് താരം നിലവില്‍ നേടിയത്. ഫോര്‍മാറ്റില്‍ താരത്തിന്റെ 40ാം അര്‍ധ സെഞ്ച്വറി കൂടിയാണിത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ സിംബാബ്‌വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം, മത്സരം, റണ്‍സ് എന്ന ക്രമത്തില്‍)

ബ്രണ്ടന്‍ ടെയ്‌ലര്‍ – 211 – 6837

ആന്‍ഡി ഫ്‌ലവര്‍ – 213 – 6786

ഗ്രാന്‍ഡ് ഫ്‌ളവര്‍ – 221 – 6571

ഹാമില്‍ടണ്‍ മസാകാഡ്‌സ – 209 – 5658

Content Highlight: Brendan Taylor rewrites the history books—taking down a legend