കോഴിക്കോട്: കോഴിക്കോട് പൊതുശ്മശാനങ്ങളില്‍ അവശേഷിക്കുന്ന റീത്തുകള്‍ കാണാനില്ല. അതേസമയം ആരാധകര്‍ കോഴിക്കോട് സ്ഥാപിച്ചിരിക്കുന്ന ബ്രസീല്‍ ടീമിന്റെ ഫഌക്‌സ് ബോര്‍ഡുകില്‍ റീത്ത് സമര്‍പ്പിച്ചാണ് ഈ തോല്‍വിയോട് കേരളം പ്രതികരിച്ചിരിക്കുന്നത്.
കേരളത്തോടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍ അവഗണനയെ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികൊണ്ട് നമ്മള്‍ മറികടന്നു.
ബ്രസീല്‍ വാങ്ങിക്കൂട്ടിയ ദുരന്തത്തിനെ തുടര്‍ന്ന് നിരാശരായ ബ്രസീല്‍ ആരാധകരോ മറ്റ് ടീം ആരാധകരോ വെച്ചതാകാം ഈ റീത്തുകള്‍. കേരളത്തിലെല്ലായിടത്തും ഫുട്ബാള്‍ ആരാധകര്‍ക്ക്, പ്രത്യേകിച്ച് ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ് ഇന്നലത്തെ ബ്രസീലിന്റെ പ്രകടനം.
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്രസീലിനെതിരെ കടുത്ത ഭാഷയിലാണ് മലയാളി ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.
[]
“കേരളത്തോടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍ അവഗണനയെ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികൊണ്ട് നമ്മള്‍ മറികടന്നു.!”, പത്രപ്രവര്‍ത്തകനായ വരുണ്‍ രമേഷിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്.
അതേസമയം കവിയായ വിഷ്ണ പ്രസാദ് എഫ്.ബിയില്‍ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെ; “ഒരു ബ്രസീല്‍ ആരാധകനല്ലാതിരുന്നിട്ടു പോലും വേദനിപ്പിക്കുന്ന തകര്‍ച്ച. ബ്രസീലിനു വേണ്ടി ഒരു ഗോളടിക്കാന്‍ എത്ര കാണികളുടെ കാലുകള്‍ തരിച്ചു കാണും !”
സന്തോഷ് ടി.എന്നിന്റെ പ്രതികരണം ഇങ്ങനെ; “ഇതിലും ഭേദം, ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ കോണ്ഗ്രസ് ആയിരുന്നു …..!”
