എഡിറ്റര്‍
എഡിറ്റര്‍
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പീഡിപ്പിച്ചത് ബൈക്കിലെത്തിയ നാലംഗസംഘം
എഡിറ്റര്‍
Thursday 16th November 2017 11:32am

 

പുതുച്ചേരി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ആണ്‍കുട്ടിക്ക് നേരെ അതിക്രമം. ഒഡിഷ സ്വദേശിയായ ഒന്നാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിയെയാണ് ബൈക്കിലെത്തിയ നാലംഗസംഘം പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം തടഞ്ഞുനിര്‍ത്തി ബലമായി ബൈക്കിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു.


Also Read: നവംബര്‍ 18ന് ബി.ജെ.പിയ്‌ക്കെതിരെ ഗുജറാത്തില്‍ ‘വലിയൊരു ബോംബ് പൊട്ടിക്കുമെന്ന്’ ഹാര്‍ദിക് പട്ടേല്‍


തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഘം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പണം ആവശ്യപ്പെടുകയും ചെയ്‌തെന്ന്് വിദ്യാര്‍ഥി പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെത്തി പണം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ടത്.

തിരിച്ച് ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ഥികളുടെ ബഹളം കേട്ടതിനെത്തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു.
പീഡനത്തിനിരയായ ആണ്‍കുട്ടിയുടെ സഹപാഠി പിറ്റേന്ന് ഈ വിവരം ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. കാലപെറ്റ പൊലിസ് സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. കേസ് എടുക്കാന്‍ തയ്യാറാകിതിരുന്നത് കടുത്ത അനാസ്ഥയാണെന്നും കുട്ടികള്‍ പറയുന്നു.


Dont Miss: അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന ദീപിക ഇന്ത്യന്‍ സ്ത്രീകളെ അപമാനിക്കുകയാണ്; ചിത്രത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ണ്ണിസേന


പുറത്ത് നിന്നെത്തുവന്നവര്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ കടന്ന് അതിക്രമം നടത്തുന്ന സംഭവം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ യൂണിവേഴിസിറ്റിയുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയാണുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വകലാശാലയിലെ പെണ്‍കുട്ടിയെ ഒരുസംഘം ചേര്‍ന്ന് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ഇനിമുതല്‍ കര്‍ശനമായി തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നടത്താവു എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മാത്രമല്ല പ്രവേശന കവാടത്തിന്‍മേലള്ള സുരക്ഷ കര്‍ശനമാക്കാനും, പൊലീസ് സംരക്ഷണമേര്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശമുണ്ട്.

Advertisement