വിജയ്‌യുടെ ആരാധകര്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം; പിറന്നാള്‍ ദിനത്തില്‍ വാനോളം പുകഴ്ത്തി ടോളിവുഡ് താരം
Film News
വിജയ്‌യുടെ ആരാധകര്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം; പിറന്നാള്‍ ദിനത്തില്‍ വാനോളം പുകഴ്ത്തി ടോളിവുഡ് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 10:33 am

ആരാധകരുടെ പ്രിയപ്പെട്ട ദളപതി വിജയ്‌യുടെ 48ാം പിറന്നാളാണ് ഇന്ന്. ഇന്ത്യയില്‍ ഏറ്റവുമധികം വിപണി മൂല്യവും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരിലും മുന്‍പന്തിയിലാണ് ഇന്ന് വിജയ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് വിജയ് ഇന്ന് ദളപതി എന്ന താരപദവിയിലേക്ക് എത്തിയത്.

പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. വിജയ്‌യുടെ താരപദവിയേയും വ്യക്തിത്വത്തേയും പുകഴ്ത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ടോളിവുഡിലെ യുവതാരം ബോണി സെന്‍ഗുപ്തയാണ്.

ദളപതി വിജയ്‌യുടെ പ്രശസ്തി ചിന്തിക്കുന്നതിനും അപ്പുറമാണെന്നും ആരാധകര്‍ക്ക് അദ്ദേഹത്തിനോടുള്ള ആരാധന ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണെന്നും ബംഗാളി സിനിമയിലെ യുവതാരമായ ബോണിയെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ വിജയ്‌യുടെ വലിയ ആരാധകനാണ്. ഒരുപാട് പേര്‍ക്ക് വിജയ് റോള്‍ മോഡലാണ്, അത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ തെളിവാണ്. പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണ്, പ്രത്യേകിച്ചും 2007നും 2010നുമിടയില്‍ അദ്ദേഹം പ്രതിന്ധികളെ നേരിട്ട രീതി നോക്കുമ്പോള്‍. ഫാന്‍സിനോടുള്ള വിജയ്‌യുടെ സ്‌നേഹവും പരിഗണനയും അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്,’ ബോണി പറഞ്ഞു.

പിറന്നാളിന് തലേദിവസം വിജയ്‌യുടെ 66ാം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പിറന്നാള്‍ സമ്മാനവും എത്തിയിരുന്നു, വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വരസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. നിമിഷ നേരം കൊണ്ടാണ് ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് വിജയ്‌യുടെ 66ാം ചിത്രത്തില്‍ നായിക.

വിക്രത്തിന്റെ മെഗാ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രവും വിജയ്‌യുടേതാണ്. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67.

Content Highlight: Bonny sengupta, a young Bengali film star, said that fans’ admiration for vijay is the greatest achievement an actor can get