ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാറിന് നേരെ ബോംബേറും കല്ലേറും നടന്നതായി പരാതി
national news
ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാറിന് നേരെ ബോംബേറും കല്ലേറും നടന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2021, 10:56 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൂച്ച് ബെഹാര്‍ ജില്ലയില്‍ വെച്ച് ആക്രമണം നടന്നതായി പരാതി.

ഇഷ്ടികയും ബോംബും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ദിലീപ് ഘോഷ് പറഞ്ഞിരിക്കുന്നത്. റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്.

ദിലീപ് ഘോഷിന്റെ കാറിന്റെ ജനാലകള്‍ ടി.എം.സി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാണ് ബി.ജെ.പി പറയുന്നത്. ആക്രമണത്തിന്റെ ഒരു വീഡിയോ ദിലീപ് ഘോഷ് പങ്കുവെച്ചിട്ടുണ്ട്. അതില്‍ കാറിന്റെ വശത്തെ വിന്റോ തകര്‍ന്നതായി കാണാം.

ആക്രമണത്തിനിടെ ഇഷ്ടിക കൊണ്ട് തന്നെ അടിച്ചതായും ദിലീപ് ഘോഷ് ആരോപിച്ചു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ദിലീപ് ഘോഷ് ഹെല്‍മറ്റ് ധരിക്കുന്നതും വീഡിയോയില്‍ കാണാം.

 

തൃണമൂല്‍ പതാകകള്‍ കൈവശം വച്ചിരിക്കുന്ന ആളുകള്‍ തങ്ങളെ തോക്കുകള്‍, ബോംബുകള്‍, ഇഷ്ടികകള്‍, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നും ഒരു താലിബാനി ആക്രമണം പോലെയായിരുന്നു തനിക്ക് നേരെ നടന്നതെന്നും ഘോഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:Bombs, bricks hurled at Bengal BJP chief Dilip Ghosh’s car in Cooch Behar