വിജയിയുടെ വീട്ടില്‍ ബോംബ് ഭീഷണി; ചെന്നൈ സ്വദേശിയായ യുവാവ് അറസ്റ്റില്‍; ഭീഷണി ബിഗിലിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ലഭിക്കാത്തതിനാല്‍
Bomb Threat
വിജയിയുടെ വീട്ടില്‍ ബോംബ് ഭീഷണി; ചെന്നൈ സ്വദേശിയായ യുവാവ് അറസ്റ്റില്‍; ഭീഷണി ബിഗിലിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ലഭിക്കാത്തതിനാല്‍
ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 7:23 pm

ചെന്നൈ: തമിഴ് നടന്‍ വിജയിയുടെ വീടിനു ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍.ചെന്നൈ സ്വദേശിയായ അരുണ്‍ എന്ന മണികണ്ഠനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തമിഴ്‌നാട് പൊലീസ് കണ്‍ട്രോള്‍ റുമിലേക്ക് ഭീഷണിയെത്തിയത്. വിജയ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ ഫാന്‍സ് ഷോയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അരുണ്‍ ഭീഷണി മുഴക്കിയത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് താരത്തിന്റെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിജയിയുടെ അച്ഛനും അമ്മയും താമസിക്കുന്ന സാലിഗ്രാമത്തിലുള്ള വീട്ടിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു അരുണിന്റെ ഭീഷണി.

പൊലീസ് ഉടന്‍ തന്നെ വിജയ്യുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സൈബര്‍ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അച്ഛന്‍ എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് സാലിഗ്രാമത്തിലെ വീട്ടില്‍ താമസിക്കുന്നത്. വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പനൈയൂരിലാണ് താമസം. ഇതോടെ പൊലീസ് അവിടെയും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

DoolNews Video