തൊടുപുഴയിലെ ഉടുമ്പന്നൂരിൽ സ്ഫോടനം
keralanews
തൊടുപുഴയിലെ ഉടുമ്പന്നൂരിൽ സ്ഫോടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2019, 2:21 pm

തൊ​ടു​പു​ഴ: തൊടുപുഴയിൽ ഉടുമ്പന്നൂരിൽ ഉഗ്രസ്ഫോടനം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് വലിയ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഉടുമ്പന്നൂർ പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പതി​വാ​യി മാ​ലി​ന്യം ക​ത്തി​ക്കു​ന്ന സ്ഥലത്ത് വെച്ചാണ് സ്‌ഫോടനമുണ്ടായത്.

അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേൾക്കുകയുണ്ടായെന്ന് സ്ഥലവാസികൾ പറയുന്നു. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലായിട്ടാണ് പൊട്ടിത്തെറി ഉണ്ടായത്. രാ​വി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ലി​ന്യ​ത്തി​നു തീ​യി​ട്ടു പോ​യ​തി​നു ശേ​ഷ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്നു തൊ​ടു​പു​ഴ ഡി.​വൈ.​എ​സ്.പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​നയും നടത്തിയിട്ടുണ്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തി​ൽ കി​ട​ന്ന പ​ട​ക്ക​മോ മ​റ്റോ പൊ​ട്ടി​യ​താ​കാ​നാ​ണ് സാ​ധ്യ​ത​യെന്നാണ് പോലീസ് പറയുന്നത്.