ഓട്ടത്തില്‍ മാത്രമല്ല, ഫുട്‌ബോളിലും ബോള്‍ട്ട് പുലിതന്നെ; ആദ്യ മത്സരത്തില്‍ ഇരട്ടഗോള്‍
Football
ഓട്ടത്തില്‍ മാത്രമല്ല, ഫുട്‌ബോളിലും ബോള്‍ട്ട് പുലിതന്നെ; ആദ്യ മത്സരത്തില്‍ ഇരട്ടഗോള്‍
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 4:44 pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ലീഗായ എ-ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ജമൈക്കയുടെ സ്പ്രിന്‌റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഇരട്ട ഗോള്‍. മാക്കര്‍തര്‍ സൗത്ത് വെസ്റ്റിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഇരട്ട ഗോള്‍. കളിയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് ജയിച്ചു.

കഴിഞ്ഞ ആഗസ്റ്റിലാണ് താരം എ-ലീഗില്‍ ചേരുന്നത്. “”ആദ്യ മത്സരത്തില്‍ തന്നെ രണ്ടു ഗോളടിച്ചത് നല്ലൊരു തുടക്കമായി കാണുന്നു. ഓരോ മത്സരം കഴിയും തോറും എനിക്ക് നന്നായി കളിക്കാനാകുന്നുണ്ട്.വരും മത്സരങ്ങളില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ”” മത്സരശേഷം ബോള്‍ട്ട് പ്രതികരിച്ചു.

സ്‌കോട്ടിഷ് മുന്നേറ്റതാരം റോസ് മക്‌കോര്‍മാക്കിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ എതിര്‍ടീമിന്റെ പ്രതിരോധതാരങ്ങളെ മറികട
ന്നുള്ള മനോഹര ഗോളും.

തന്റെ് സ്വപ്‌ന സാക്ഷാത്കാരമായ പ്രഫഷണല്‍ ഫുട്‌ബോളറാവുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായാണ് താരം ട്രാക്കിനോട് 2017ല്‍ വിടപറഞ്ഞത്. ജര്‍മന്‍ ക്ലബ് ഡോര്‍ട്മുണ്ടില്‍ പരിശീലനം നടത്തിയ താരം ദക്ഷിണാഫ്രിക്കന്‍ ക്ലബ് സണ്‍ഡൗണ്‍സിലും നോര്‍വേ ക്ലബ് സ്‌ട്രോംസ്‌ഗോഡ്‌സെറ്റിന്റേയും മൈതാനത്ത് പരിശീലനം നടത്തി.