എന്തൊരു ആശ്വാസം; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത് ആഘോഷിച്ച് ബോളിവുഡ് നടിമാര്‍
Bollywood
എന്തൊരു ആശ്വാസം; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത് ആഘോഷിച്ച് ബോളിവുഡ് നടിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 11:45 pm

മുംബൈ: നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തതില്‍ പ്രതികരിച്ച് ബോളിവുഡ് നടിമാര്‍. റിച്ച ഛദ്ദ, കൂബ്ര സെയ്ത് തുടങ്ങിയവരാണ് തങ്ങളുടെ പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയത്.

വളരെ ആശ്വാസം തോന്നുന്നുവെന്നാണ് നടി കൂബ്ര സെയ്ത് ട്വീറ്റ് ചെയ്തത്.

‘ആര്‍ക്കറിയാം? ഇപ്പോള്‍ ഇതു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതുപോലെ തന്നെ മുന്നോട്ടുപോകു ട്വിറ്റര്‍. അക്കൗണ്ട് പൂട്ടിയത് ടെക്‌നിക്കല്‍ മിസ്റ്റേക്കായിരുന്നുവെന്ന് ദയവ് ചെയ്ത് പിന്നീട് വന്ന് പറയരുത്’, കൂബ്ര സെയ്ത് ട്വിറ്ററിലെഴുതി.

‘ബൈ…മറ്റെവിടെയെങ്കിലും പോയി നിങ്ങളായിരിക്കുക,’ എന്നായിരുന്നു റിച്ച ഛദ്ദ ട്വീറ്റ് ചെയ്തത്.

അതേസമയം കങ്കണയ്‌ക്കെതിരെ ട്വിറ്റര്‍ സ്വീകരിച്ച നടപടി ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി ആളുകളാണ് കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയത്. മീമുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഭൂരിഭാഗവും കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

 

കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ നൃത്തം കളിക്കുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് മുതല്‍ ഉള്ള ട്രോളും മീമുമാണ് ട്വിറ്ററില്‍ നിറയുന്നത്. കങ്കണയുടെ അക്കൗണ്ട് എന്നന്നേക്കും പൂട്ടണേ എന്നാണ് ചിലര്‍ പറയുന്നത്.

വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Bollywood Actors Response After Suspending Kangana Ranuts Twitter