മുംബൈ: ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മകളും നടിയുമായ ഇഷ ഡിയോള്‍. അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശിയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഷയുടെ പോസ്റ്റിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അനുശോചനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് പിന്‍വലിച്ചു. ധര്‍മേന്ദ്രയുടെ മരണ വാര്‍ത്തക്ക് എതിരെ പങ്കാളി ഹേമ മാലിനിയും രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്നലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖ ബാധിതനായി അദ്ദേഹത്തെ സവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ധര്‍മേദ്ര പിന്നീട് ഷോലെ, ധരം വീര്‍, ചുപ്‌കെ ചുപ്‌കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 60 കളിലും 70കളിലും 80കളിലും ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
Content highlight: Bollywood actor Dharmendra’s daughter and actress Esha Deol denies reports of his death