ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 89വയസായിരുന്നു അദ്ദേഹത്തിന്. ശ്വാസ തടസത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ധര്‍മേന്ദ്ര പിന്നീട് ഷോലെ, ധരം വീര്‍, ചുപ്കെ ചുപ്കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 60 കളിലും 70കളിലും 80കളിലും ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ പങ്കാളി
Content highlight: Bollywood actor Dharmendra passes away