കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; കൂടെത്താമസിച്ച ആള്‍ ആശുപത്രിയില്‍
Kerala News
കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; കൂടെത്താമസിച്ച ആള്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th August 2021, 10:54 am

കോഴിക്കോട്: കോയമ്പത്തൂരില്‍ മലയാളിസ്ത്രീ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്ന മുസ്തഫയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്.

കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ മാസം 26നാണ് ഇവര്‍ താമസം തുടങ്ങിയതെന്നാണ് വിവരം.  രണ്ടു ദിവസമായി മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ ഹോട്ടല്‍ ഉടമകള്‍ വാതില്‍ കുത്തിതുറന്ന് അകത്ത് കടക്കുകയായിരുന്നു.

ബിന്ദുവിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ മുസ്തഫയെ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Body of woman found in hotel room in Coimbatore; Accompanied person hospitalized