വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍
Daily News
വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2016, 5:00 am

ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

വയനാട്: വയനാട് പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്ക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വീടാകുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോ. ബോബി ചെമ്മണ്ണൂരാണ് ഇവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

ഇവര്‍ക്കായി 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. വരുന്ന മൂന്നുമാസത്തിനുള്ളില്‍ വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.