'.പ്രേതം പോലും ഭയന്നോടി 'ബിഎംഡബ്യു പരസ്യം വൈറലാകുന്നു
D'Wheel
'.പ്രേതം പോലും ഭയന്നോടി 'ബിഎംഡബ്യു പരസ്യം വൈറലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2019, 4:24 pm

വ്യത്യസ്തമാര്‍ന്ന പരസ്യവുമായി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് ബിഎംഡബ്യു. കമ്പനിയുടെ ഓട്ടോണമസ് കാറിന്റെ പരസ്യമാണ് വൈറലായത്. “നത്തിങ് ടു ഫിയര്‍” എന്ന ടാഗോടു കൂടിയാണ് പരസ്യം ആരംഭിക്കുന്നത്. സ്വയം നിയന്ത്രിത കാര്‍ രാത്രി ഒറ്റപ്പെട്ട പ്രദേശത്തിലൂടെ പാസ് ചെയ്യുകയാണ്.

അതിനിടെ റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട പ്രേതത്തെ കണ്ട് കാര്‍ സ്വയം നില്‍ക്കുന്നു. . എന്നാല്‍ കാറിനടുത്തേക്ക് വന്ന പ്രേതം ഡ്രൈവിങ് സീറ്റിലുള്ള ആളെ കാണാതെ സ്വയം പേടിച്ച് ഞെട്ടുന്നതാണ് പരസ്യത്തിന്റെ പ്രമേയം. ബിഎംഡബ്യു ഓട്ടോണമസ് കാറിന്റെ കണ്‍സപ്റ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വീഡിയോ കാണാം