മുംബൈ: നബിദിന ഘോഷയാത്ര നടത്തുവാന്‍ 2 കോടി രൂപ അനുവദിച്ച് ബ്രിഹണ്‍മുംബൈ കോര്‍പ്പറേഷന്‍. എല്ലാ വര്‍ഷവും ബൈക്കുള മുതല്‍ ഹജ്ജ് ഹൗസ് വരെ നടത്തുന്ന ഘോഷയാത്രക്കാണ് ഇത്തവണ ധനസഹായം നല്‍കുന്നത്.
മൂന്നു വാര്‍ഡുകളിലേക്കായി കോര്‍പ്പറേഷന്‍ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തുക ലഭിച്ചാലേ ഘോഷയാത്ര മികച്ച രീതിയില്‍ നടത്താനാവൂ എന്ന് ഖിലാഫത്ത് മൂവ്‌മെന്റ് അധികൃതര്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ട് കോടി രൂപ അനുവദിച്ചത്.
മേയര്‍ വിശ്വനാഥ് മഹാദേശ്വറും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ യശ്വന്ത് ജാധവും കോര്‍പ്പറേഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. തീരുമാനം ചരിത്രപരമാണെന്ന് യശ്വന്ത് ജാദവ് പറഞ്ഞു.
രാജ്യത്തെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു ചരിത്ര തീരുമാനം എടുക്കുന്നത്. ഈ തീരുമാനം മികച്ച സന്ദേശം നല്‍കുകയും സാമൂഹ്യ സൗഹാര്‍ദ്ദം വളര്‍ത്തുകയും ചെയ്യും. നവംബര്‍ 10 പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിന വാര്‍ഷികമാണ്. മാത്രമല്ല ഘോഷയാത്രയുടെ 100ാം വാര്‍ഷികവും. അത് കൊണ്ട് തന്നെ ഈ വര്‍ഷം വലിയ ഘോഷയാത്രയാണെന്നും യശ്വന്ത് ജാദവ് പറഞ്ഞു.