
ന്യൂദല്‍ഹി: ഒടുവില്‍ ബ്ലാക്‌ബെറി തങ്ങളുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് സ്ലൈഡര്‍ സ്മാര്‍ട്‌ഫോണിന്റെ പേര് പുറത്തുവിട്ടു.
പ്രൈവ് എന്ന മോഡലിന്റെ ലോഞ്ചിങ് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വരും ആഴ്ചകളില്‍ പ്രൈവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.
ഫോണിന്റെ പേരും ലോഞ്ചിങ് ഡേറ്റും പുറത്തുവിട്ട ബ്ലാക്‌ബെറി ഫോണിന്റെ ഫീച്ചേഴ്‌ലസിനെ പറ്റി സൂചനയൊന്നും തന്നിട്ടില്ല.
ആന്‍ഡ്രോയ്ഡ് രംഗത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടായിരിക്കും ബ്ലാക്ക്‌ബെറിയുടെ കടന്നുവരവെന്നും ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പല ഫീച്ചേഴ്‌സും അതില്‍ പ്രതീക്ഷിക്കാമെന്നും കമ്പനി സി.ഇ.ഒ ജോണ്‍ കെന്‍ പറഞ്ഞു.
ബ്ലാക്‌ബെറി 10 ഓപ്പറേറ്റിക് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ അടുത്ത മാസത്തോടെ പുറത്തിറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
