ഈ വര്‍ഷം രണ്ട് മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുക്കി ബ്ലാക്‌ബെറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2016, 12:14 pm

രണ്ട് മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷം പുറത്തിറക്കാനൊരുങ്ങി ബ്ലാക്‌ബെറി. ഒന്ന് ഫിസിക്കല്‍ കീബോര്‍ഡും ഒന്ന് ടച്ച്‌സ്‌ക്രീന്‍ മോഡലുമാണെന്ന് സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു.
മിതമായ നിരക്കിലുള്ള ഒരു ഹൈ എന്‍ഡ് പ്രൊഡക്ടായിരുന്നു ബ്ലാക്‌ബെറിയുടെ പ്രൈവ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ മോഡലുകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ബ്ലാക്‌ബെറി അവരുടെ പ്രൈവ് മോഡല്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ് 6.0 യും ക്വാര്‍ട്ടി കീബോര്‍ഡുമായിരുന്നു ഇതിന്റെ സവിശേഷതകള്‍.
ഈ വര്‍ഷം ജനുവരിയിലാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. 62,999 രൂപയായിരുന്നു വില. ആകര്‍ഷണീയമായ ഓഫറുകളോടുകൂടിത്തന്നെയായിരിക്കും പുതിയ മോഡലുകള്‍ പുറത്തിറക്കുകയെന്ന് സി.ഇ.ഒ ജോണ്‍ ചെന്‍ വ്യക്തമാക്കി.
