[]മുംബൈ: ബ്ലാക്‌ബെറി കമ്പനി ഫോക്‌സ്‌കോണുമായി കൈകോര്‍ക്കുന്നു.
ബഡ്ജറ്റ് ഫോണുകളുടെ നിര്‍മാണത്തിനായി ഫോക്‌സ്‌കോണുമായി ഒരുമിക്കാന്‍ പോകുന്നതായി ബ്ലാക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു.
ബ്ലാക്‌ബെറിയും ഫോക്‌സ്‌ഫോണും ഒന്നിച്ചതിന് ശേഷമുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ 2014 ഏപ്രില്‍ മാസത്തോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാക്‌ബെറി 10 വിഭാഗത്തില്‍ പെടുന്ന 3 ജി ഫോണാണ് കമ്പനി പുറത്തിറക്കുക. ഇന്തോനേഷ്യന്‍ വിപണിയിലാണ് ഫോണ്‍ ആദ്യം ലഭ്യമാക്കുക.
അതിന് ശേഷം ആറോ ഏഴോ പുതിയ മാര്‍ക്കറ്റുകളിലും ഫോണ്‍ ലഭ്യമാക്കും. ബ്ലാക്ക്‌ബൈറിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുകയാണ് ഈ ടൈ അപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
മെക്‌സിക്കോയിലും ഇന്തോനേഷ്യയിലുമാണ് ഫോക്‌സ്‌കോണ്‍ ഡിവൈസുകളുടെ ഉത്പാദനം നടക്കുക.
മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം തെളിയിക്കാനായി ഹൈ-എന്‍ഡ് മോഡല്‍ ഡിവൈസുകള്‍ പുറത്തിറക്കിയേ തീരൂ എന്നും ബ്ലാക്‌ബെറിക്ക് വ്യക്തമായി അറിയാം.
