എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്‌ബെറി Q10: 44, 990 രൂപയ്ക്ക്
എഡിറ്റര്‍
Friday 7th June 2013 12:19pm

blackburry-q10

ബ്ലാക്‌ബെറി Q10 ക്യുവേര്‍ട്ടി സ്മാര്‍ട്‌ഫോണുമായി വീണ്ടും വിപണി കൈയ്യടക്കുന്നു. 44,990 രൂപയാണ് ഫോണിന്റെ വില.

20 നഗരങ്ങളിലും 1000 റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാക്കും. ബ്ലാക്‌ബെറി Q10 നില്‍ 3.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ടച്ച് സ്‌ക്രീനാണ് ഉള്ളത്.

Ads By Google

ഫിസിക്കല്‍ ക്യുവര്‍ട്ടി കീബോര്‍ഡാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാപിക്‌സല്‍ പിന്‍വശത്തെ ക്യാമറയും 2 മെഗാപിക്‌സല്‍ മുന്‍വശത്തെ ക്യാമറയും ഉണ്ട്.

വൈ ഫൈ, ബ്ലൂ ടൂത്ത്, 4 G, എന്‍.എഫ്.സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷന്‍സ്. 2 GB റാമും 16 GB ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്.

2100 mAh ബാറ്ററി ലൈഫാണ് പ്രദാനം ചെയ്യുന്നത്. സ്‌നാഫ്ഡീല്‍ ഡോട്ട് കോം വഴി ബ്ലാക്‌ബെറി Q10 പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്1,000 രൂപയാണ് പ്രീ ബുക്കിങ് റേറ്റായി വാങ്ങുന്നത്.

ബ്ലാക്‌ബെറിയുടെ തന്നെ 10 ഓപ്പറേറ്റിങ് സിസ്റ്റം ഇക്കഴിഞ്ഞ ജനുവരിയോടെയാണ് കമ്പനി പുറത്തിറക്കുന്നത്. ബ്ലാക്‌ബെറി Z10 നായിരുന്നു ഇതിന് മുന്‍പ് ബ്ലാക്‌ബെറി പുറത്തിറക്കിയത്. 43, 490 രൂപയായിരുന്നു ഫോണിന്റെ വില

Advertisement