മൊബൈല്‍ ഡിവൈസുകളുടെ സുരക്ഷതത്വത്തെ പറ്റി ഏവരും ആശങ്കാകുലരാണ്. ഈ അവസരത്തിലാണ് തീവ്ര സുരക്ഷ ഉറപ്പാക്കുന്ന ടാബ്‌ലറ്റ് പുറത്തിറക്കുകയാണെന്ന് പ്രമുഖ ബ്രാന്‍ഡായ ബ്ലാക്ക്‌ബെറി പ്രഖ്യാപിക്കുന്നത്. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സും (ഐ.ബി.എം) സാംസങ് ഇലക്ട്രോണിക്‌സും ഒന്നിച്ചാണ് ഈ ടാബ് വികസിപ്പിച്ചെടുത്തത്. സെക്യൂ സ്മാര്‍ട് എന്‍സ്‌ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ടാബ് തയ്യാറാക്കിയിരിക്കുന്നത്.
ജര്‍മ്മനിയില്‍ നടന്ന CeBIT ഫെയറില്‍ ബ്ലാക്ക്‌ബെറിയുടെ സെക്യുസ്മാര്‍ട് ആണ് സാംസങിന്റെ ഗാലക്‌സി ടാബ് 10.5 നെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ സെക്യുടാബ് അവതരിപ്പിച്ചത്. ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഫോര്‍ സെക്വര്‍ റേറ്റിങിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ ഡിവൈസ് .
ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളിലേക്കും ഫയലുകളിലേക്കും കടന്നുകയറുന്നതും ചോര്‍ത്തിയെടുക്കുന്നതും തടയുന്ന വിധത്തിലാണ് ഈ ടാബ് തയ്യാറാക്കിയിരിക്കുന്നത്. ഒരാളുടെ ജോലിസംബന്ധമായ ആപ്പുകളും സ്വകാര്യ ആപ്പുകളും വേര്‍തിരിച്ച് ഈ ഒരു ടാബില്‍ തന്നെ സൂക്ഷിക്കാനാവും. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ ഉപയോഗിച്ച് പരിചയമുള്ളവര്‍ക്ക് ഈ ടാബ് ഉപയോഗിക്കാനാവും.
