ബ്ലാക്ക് ബെറി 9720 വിപണിയിലേക്ക്
Big Buy
ബ്ലാക്ക് ബെറി 9720 വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2013, 10:20 pm

[]ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ച്  പിടിക്കാന്‍ കനേഡിയന്‍ മെബൈല്‍ കമ്പനിയായ ബ്ലാക്ക് ബെറി ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ ബ്ലാക്ക് ബെറി 9720 വ്യാഴാഴ്ച അവതരിപ്പിച്ചു.

15,990 വിലയുള്ള ഫോണ്‍ ഈയാഴ്ച അവസാനത്തോടെ വിപണിയില്‍ ലഭ്യമായി തുടങ്ങും. സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ സ്മാര്‍ട്ട ഫോണാണ് ബ്ലാക്ക് ബെറി 9720.

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 7.1 ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, നാവിഗേഷന്‍ എളുപ്പമാക്കുന്ന ട്രാക്ക് പാഡ്, 5 മെഗാപിക്‌സല്‍ ക്യാമറ, എഫ് .എം റേഡിയോ എന്നിവയാണ് സവിശേഷതകള്‍.

കുറച്ച് കാലം മുമ്പ് വരെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ദാതാക്കളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബ്ലാക്ക് ബെറി. എന്നാലിപ്പോള്‍ ഈ മേഖലയിലേക്ക ഏറ്റവുമവസാനമെത്തിയ ആപ്പിളിനും കീഴെയാണ് കമ്പനിയുടെ സ്ഥാനം.

വരുമാനത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക്  കൂപ്പ് കുത്തി ബ്ലാക്ക് ബെറി. ബ്ലാക്ക ബറിക്ക് ശേഷം ഇന്ത്യന്‍ വിപണിയിലവതരിച്ച് മൈക്രോമാക്‌സും ആപ്പിളും എച്ച്.റ്റി.സിയുമെല്ലാം കനേഡിയന്‍ കമ്പനിയെ കടത്തിവെട്ടി.

റിപ്പോര്‍ട്ടുകളുനുസരിച്ച് നിലവില്‍ സ്മര്‍ട്ട് ഫോണ്‍ വിപണിയില്‍ 3.1 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 15 ശതമാനമായിരുന്നു.