എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി ഇടക്കിടെ അമ്പലം പണിയുമെന്ന് പറയുന്നതിന്റെ കാര്യം ഇപ്പോഴല്ലെ മനസിലാകുന്നത്; ‘ടെംപിള്‍ എന്റര്‍പ്രൈസസ്’ അഴിമതിയെ ട്രോളി സോഷ്യല്‍മീഡിയ
എഡിറ്റര്‍
Tuesday 10th October 2017 10:15am

 

അമിത് ഷായുടെ മകന്‍ ജെയ്അമിത് ഷായുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ദ വയര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു കൊണ്ടുവന്നത്. അഴിമതി നിരോധനം പറയുന്ന മോദി സര്‍ക്കാരിന് മുഖത്തടിയേറ്റ പോലെയായിരുന്നു വാര്‍ത്ത. അമിത് ഷായെ പുറത്താക്കണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അമിത് ഷായുടെ മകന്റെ സ്വത്ത് സമ്പാദനം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. അമിത്ഷാകിലൂട്ട് എന്ന ഹാഷ്ടാഗിലാണ് അമിത്ഷായ്ക്കും മകനും ബി.ജെ.പിക്കുമെതിരെ വിമര്‍ശനവും ട്രോളകളും ഉയരുന്നത്.

തെഹല്‍ക്കയുടെ സ്റ്റിങ് ഓപറേഷനില്‍ കുടുങ്ങിയ ബംഗാരുലക്ഷ്മണ്‍ ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച പോലെ അമിത് ഷായും രാജിവെക്കണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

അമിത് ഷായുടെ മകന്റെ കമ്പനിയുടെ പേര് ‘ടെംപിള്‍ എന്റര്‍പ്രൈസസ്’ എന്നാണ്. ബി.ജെ.പി ഇടക്കിടെ അമ്പലം ഉണ്ടാക്കുമെന്ന് പറയുന്നതിന്റെ കാര്യം ഇപ്പോളാണ് മനസിലായതെന്നും ഒരു ട്രോളില്‍ പറയുന്നു.

Advertisement