'ബി.ജെ.പി അടുത്തെങ്ങും കേരളം ഭരിക്കുകയില്ല' നിയമസഭയിൽ ഒ.രാജഗോപാൽ
kERALA NEWS
'ബി.ജെ.പി അടുത്തെങ്ങും കേരളം ഭരിക്കുകയില്ല' നിയമസഭയിൽ ഒ.രാജഗോപാൽ
ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2019, 3:56 pm

തിരുവനന്തപുരം: തന്റെ പാർട്ടിയായ ബി.ജെ.പി. കേരളം ഇതുവരെ ഭരിച്ചിട്ടില്ലെന്നും, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നും ബി.ജെ.പി. എം.എൽ.എ. ഒ. രാജഗോപാൽ. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ബി.ജെ.പിയുടെ ഏക നിയമസഭ അംഗവുമാണ് ഒ. രാജഗോപാൽ. ബി.ജെ.പി. ഭരിക്കാതെ കേരളത്തിൽ എങ്ങനെയാണ് തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായതെന്നും ഒ. രാജഗോപാൽ ചോദിച്ചു.

Also Read വിജയ് മല്ല്യയെ കൈമാറാമെന്ന് ബ്രിട്ടന്‍; സ്വാഗതം ചെയ്ത് ഇന്ത്യ

“ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായത് എങ്ങനെ” എന്നായിരുന്നു ഒ. രാജഗോപാലിന്റെ വാക്കുകൾ. നിയമസഭയില്‍ ധനവിനിയോഗ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു രാജഗോപാൽ ഈ പരാമർശം നടത്തിയത്.

Also Read വോട്ട്…. അത് നിങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ചെയ്‌തോളു, പക്ഷേ ആദ്യം വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് നോക്കണം

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ സഭയില്‍ നല്‍കിയ മറുപടി സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക കളവാണെന്ന് തെളിയിക്കുന്നതാണെന്നും ഒ. രാജഗോപാൽ പറഞ്ഞു. പൊലീസ് സംരക്ഷണയോടെ അവിശ്വാസികളായ രണ്ട് സ്ത്രീകളെ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം വിമർശിച്ചു.