കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷങ്ങളില്‍ കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലും അധികാരത്തിലെത്തും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2019, 9:33 pm
ഹൈദരാബാദ്: സമീപഭാവിയില്‍ തന്നെ കേരളമടക്കമുള്ള ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങള്‍ കൂടി ബി.ജെ.പി കീഴടക്കുമെന്ന് അമിത് ഷാ. ഹൈദരാബാദിലെ ഷംഷാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ബി.ജെ.പി ഇപ്പോള്‍ തന്നെ കര്‍ണാടകയിലെ ഏറ്റവും വലിയ കക്ഷിയാണ്. പെട്ടെന്നില്ലെങ്കിലും അവിടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. വരും വര്‍ഷങ്ങളില്‍ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും അധികാരത്തില്‍ വരാനുള്ള ശക്തി ബി.ജെ.പിയ്ക്കുണ്ട്. ‘ അമിത് ഷാ പറഞ്ഞു.


