പാര്‍ട്ടി അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ബി.ജെ.പിയുടെ പഠനക്ലാസ്; മോദിയും അമിത് ഷായും പങ്കെടുക്കും
national news
പാര്‍ട്ടി അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ബി.ജെ.പിയുടെ പഠനക്ലാസ്; മോദിയും അമിത് ഷായും പങ്കെടുക്കും
ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 11:47 am

ന്യൂദല്‍ഹി: പാര്‍ട്ടി അംഗങ്ങള്‍ക്ക് അച്ചടക്കം പരിശീലിപ്പിക്കാന്‍ ബി.ജെ.പിയുടെ പഠനക്ലാസ്. രണ്ട് ദിവസമായി ദല്‍ഹിയില്‍ നടക്കുന്ന പരിപാടി ഇന്ന് അവസാനിക്കും. അഭ്യാസ് വര്‍ഗ എന്ന പേരിട്ടിരിക്കുന്ന സെഷനില്‍ പാര്‍ട്ടി നേതാക്കളെല്ലാവരും പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും പുതിയ എം.പിമാരെ ഉന്നംവെച്ചാണ് പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മോദി നാളത്തെ പരിപാടിയിലാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടന പ്രസംഗം നടത്തും. പാര്‍ലമെന്റില്‍ എം.പിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചായിരിക്കും അമിത് ഷാ സംസാരിക്കുക.

പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി.എം.സി ബാലയോഗി ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. അടുത്തിടെ എം.പിമാരും എം.എല്‍.എമാരും പാര്‍ട്ടിയെ മോശപ്പെടുത്തുന്ന രീതിയില്‍ പരസ്യമായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിലാണ് അച്ചടക്ക പരിശീലനം സെഷനില്‍ ഉള്‍പ്പെടുത്തിയത്.

WATCH THIS VIDEO: