പശ്ചിമ ബംഗാള്‍ മമതയെ പിന്നിലാക്കി ബി.ജെ.പി ലീഡില്‍
India
പശ്ചിമ ബംഗാള്‍ മമതയെ പിന്നിലാക്കി ബി.ജെ.പി ലീഡില്‍
നിഷാന. വി.വി
Monday, 4th May 2026, 10:19 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ലീഡ് ഉയര്‍ത്തി ബി.ജെ.പി. ബി.ജെ.പി കേവല ഭൂരിപക്ഷത്തേക്കെന്നുള്ള വാര്‍ത്തകളാണ് നിലവില്‍ പുറത്ത് വരുന്നത്.

ബി.ജെ.പിയും തൃണമൂലും നേര്‍ക്കുനേരുള്ള മത്സരമാണ് നടക്കുന്നത്. താരത്തിളക്കമുള്ള മണ്ഡലമായ ഭവാനീപ്പൂരില്‍ മമതാ ബാനര്‍ജിയെ പിന്തള്ളി ബി.ജെ.പിയുടെ സുവേന്ദു അധികാരിയാണ് മുന്നില്‍ നില്‍ക്കുന്നത്.

ബി.ജെ.പി എട്ട് സീറ്റുകളിലും തൃണമൂല്‍ 2 സീറ്റിലുമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.
293 സീറ്റുകളാണ് ബംഗാള്‍ നിയമസഭാ മണ്ഡലത്തിലുള്ളത്. കേവല ഭൂരിക്ഷത്തിന് 147 സീറ്റുകള്‍ വേണം.

നിലവില്‍ 245 സീറ്റുകളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു.

കേരളം, തമിഴ്‌നാട്, അസം, തുടങ്ങിയ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് പുറത്തുവരിക.

Content Highlight: BJP takes lead in West Bengal, leaving Mamata behind

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.