കേരളത്തിലും എസ്. ഐ.ആര്‍ വേണം; ഹരജിയുമായി സംഘപരിവാര്‍ അനുകൂല അഭിഭാഷകന്‍
India
കേരളത്തിലും എസ്. ഐ.ആര്‍ വേണം; ഹരജിയുമായി സംഘപരിവാര്‍ അനുകൂല അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 12:07 pm

ന്യൂദൽഹി: കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌ക്കരണം (എസ്.ഐ.ആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. കേരളം തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത് എസ്.ഐ.ആര്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്.

അതേസമയം, ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ. ആര്‍ നടപ്പാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയായിരുന്നു കമ്മീഷന്റെ ഈ നടപടി. ബീഹാര്‍ ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വിദേശ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നടപടിയാണിതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം.

നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഇത് ബാധിക്കുന്നതെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്തായവരില്‍ കൂടുതലും പ്രദേശവാസികളാണ്.

ബിഹാറിലെ എസ്.ഐ. ആറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രണ്ട് ആഴ്ചയിലേറെ നീണ്ടു നിന്ന ‘വോട്ട് അധികാര്‍’ യാത്രയും സംഘടിപ്പിച്ചിരുന്നു.

Content Highlight: BJP Supporting lawyer files petition in Supreme Court to Conduct SIR in Kerala, Bengal, Assam, and Tamilnadu