ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രി; കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കുതിരക്കച്ചവടാരോപണം ബി.ജെ.പിയെ താറടിക്കാനാണെന്നും മുതിര്‍ന്ന നേതാവ്
national news
ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രി; കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കുതിരക്കച്ചവടാരോപണം ബി.ജെ.പിയെ താറടിക്കാനാണെന്നും മുതിര്‍ന്ന നേതാവ്
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 3:26 pm

മഹാരാഷ്ട്ര: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കുതിരക്കച്ചവടാരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാനാണെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധിര്‍ മുന്‍ഗാന്തിവാര്‍.

കോണ്‍ഗ്രസിലെ ആരെയെങ്കിലും ബി.ജെ.പി പണം നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കോള്‍ റെക്കോര്‍ഡ് പുറത്തുവിടണമെന്നും സുധിര്‍ പറഞ്ഞു. അത്തരം വാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും സുധീര്‍ അവകാശപ്പെട്ടു.

ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുതിരക്കച്ചവടം ബി.ജെ.പിയുടെ സംസ്‌കാരമല്ലെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് കേശവ് ഉപാധ്യായയും പ്രതികരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 50 കോടി വരെയും.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നതായി കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെട്ടിവാര്‍ പറഞ്ഞിരുന്നു.

ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ജനങ്ങളോട് അറിയിക്കുമെന്നും വാഡെട്ടിവാര്‍ പറഞ്ഞതിനു പിന്നാലെയാണ് കുതിരക്കച്ചവടം നടത്തിയില്ലെന്ന അവകാശ വാദം ബിജെപി ഉന്നയിച്ചത്.