ബംഗാളിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
‘ആരാണ് ഇതിന് ഉത്തരവാദിയെന്ന് എനിക്കറിയില്ല, ആരും എന്നെ അറിയിച്ചിട്ടില്ല. ഭരണം എന്റെ കയ്യിലല്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നത്,’മമത പറഞ്ഞു.
ഇന്നലെയായിരുന്നു ബംഗാളിലെ മാൾഡാ ജില്ലയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞത്. എട്ടുമണിക്കുറോളം ഉദ്യോഗസ്ഥരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം.
അതേസമയം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ രൂക്ഷമായ ഭാഷയിലായിരുന്നു സുപ്രീം കോടതി വിമർശിച്ചത്.
ബംഗാളിൽ നടന്നത് അസാധാരണ സംഭവമാണെന്നും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്
മാത്രമല്ല, കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയെന്ന നാണംകെട്ട പ്രവൃത്തി കൂടിയാണ് ഇവർ ചെയ്തതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു.
പശ്ചിമ ബംഗാൾ സർക്കാരും പൊലീസും ഉദ്യോഗസ്ഥരെ രക്ഷിക്കാതെ കടമയിൽ നിന്നുള്ള ഒളിച്ചോടുകയാണ് ചെയ്തതെന്നും. ഈ നിഷ്‌ക്രിയത്വത്തിന് മറുപടി നൽകേണ്ടി വരുമെന്നും കോടതി പറഞ്ഞു.
Content Highlight: BJP’s plan to impose President’s rule in Bengal; Mamata slams judicial officers for taking them hostage