തിരുവനന്തപുരത്ത് ബി.ജെ.പിയുടെ കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ
Kerala Election 2021
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 11:37 pm

കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള്‍ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാര്‍ വിജയിക്കുകയെന്നാണ് പ്രവചനം.

യു.ഡി.എഫിന്റെ വി.എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമംമണ്ഡലത്തില്‍ മൂന്ന് മുന്നണികളും കട്ടയ്ക്ക് മത്സരമാണെന്നും ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.

എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എന്‍.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസല്‍ട്ട് പ്രവചനാധീതമാണെന്നും സര്‍വേ പറയുന്നു.

രണ്ട് ദിവസങ്ങളിലായാണ് സർവേഫലം പുറത്തുവിട്ടത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP’s Krishnakumar to win in Thiruvananthapuram: 24 News Mega Pre-Poll Survey