അഴിമതിപ്പണം 15 ലക്ഷത്തിന് മുകളിലുള്ള കേസാണെങ്കില്‍ മാത്രം എന്റെയടുത്ത് വന്നാല്‍ മതി; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി
national news
അഴിമതിപ്പണം 15 ലക്ഷത്തിന് മുകളിലുള്ള കേസാണെങ്കില്‍ മാത്രം എന്റെയടുത്ത് വന്നാല്‍ മതി; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th December 2021, 1:28 pm

അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി ജനാര്‍ദ്ദന്‍ മിശ്ര. അഴിമതിപ്പണം 15 ലക്ഷത്തിന് മുകളിലുള്ള സംഭവമാണെങ്കില്‍ മാത്രം തന്നെ സമീപിച്ചാല്‍ മതിയെന്നാണ് മിശ്ര പറഞ്ഞത്.

ഇന്നത്തെ കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിന്മേല്‍ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മധ്യപ്രദേശിലെ റെവയില്‍ നിന്നുള്ള എം.പിയായ ജനാര്‍ദ്ദന്‍ മിശ്ര.

എം.പിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

”സര്‍പഞ്ചെസ് (ഗ്രാമത്തലവന്മാര്‍) നടത്തുന്ന അഴിമതികളില്‍ ആശങ്കയറിയിച്ച് നിരവധിയാളുകള്‍ എന്നെ സമീപിക്കാറുണ്ട്.

ഗ്രാമത്തലവന്മാര്‍ക്ക് മേല്‍ ആളുകള്‍ അഴിമതി ആരോപിക്കുമ്പോള്‍ ഞാന്‍ അവരോട് തമാശരൂപേണ പറയും, 15 ലക്ഷം വരെയാണ് അഴിമതിയെങ്കില്‍ എന്റെയടുത്ത് വരേണ്ട.

15 ലക്ഷത്തിന് മുകളിലാണ് അഴിമതിപ്പണമെങ്കില്‍ മാത്രം വന്നാല്‍ മതി,” എം.പി വീഡിയോയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  BJP MP says, come to me only if corruption amount is over 15 lakh rupees