എഡിറ്റര്‍
എഡിറ്റര്‍
ദീപാവലിക്ക് പടക്കം നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ പടക്കം വിതരണം ചെയ്ത് ബി.ജെ.പി നേതാവ്
എഡിറ്റര്‍
Tuesday 17th October 2017 8:27pm

 

ന്യൂദല്‍ഹി: ദീപാവലിക്ക് പടക്കം നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ ദല്‍ഹി ഹരി നഗറിലുള്ള കുട്ടികള്‍ക്ക് പടക്കം വിതരണം ചെയ്ത് ബി.ജെ.പിനേതാവ് തേജീന്ദര്‍ ബാഗ. പടക്കം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ബാഗ ട്വിറ്ററില്‍ പുറത്തുവിട്ടിട്ടുണ്ട്.

ദല്‍ഹിയുടെ പുറത്ത് നിന്ന് വാങ്ങിയ പടക്കമാണ് വിതരണം ചെയ്തതെന്ന് ബാഗ പറഞ്ഞു. ദല്‍ഹി ബി.ജെ.പി വക്താവാണ് തേജീന്ദര്‍ ബാഗ. ദീപാവലിക്ക് തൊട്ടുമുമ്പെ പടക്ക വില്‍പന നിരോധിച്ചത് ഹിന്ദു ആഘോഷങ്ങളെ ലക്ഷ്യമിടുന്നത് കൊണ്ടാണെന്നും നിരോധനം ഒരു കൊല്ലം വേണമെന്നും ബാഗ പറഞ്ഞു.

തേജീന്ദറിന്റെ നടപടിയ്ക്ക് പിന്നാലെ കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കൊണ്ട് ചൊവ്വാഴ്ച വൈകീട്ട് സുപ്രീംകോടതിക്ക് സമീപം  ചില ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സുപ്രീംകോടതിക്ക് പുറത്ത് പടക്കം പൊട്ടിക്കുന്നു

നവംബര്‍ ഒന്നുവരെ ദല്‍ഹിയില്‍ പടക്കം വില്‍ക്കുന്നതിനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ദലര്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് അന്ന് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്.

 

Advertisement