'മിഷന്‍ അയോധ്യ വിജയിച്ചു, ഇനി കാശിയും മഥുരയും'; തുറന്നു പറഞ്ഞ് ബി.ജെ.പി നേതാവ്
national news
'മിഷന്‍ അയോധ്യ വിജയിച്ചു, ഇനി കാശിയും മഥുരയും'; തുറന്നു പറഞ്ഞ് ബി.ജെ.പി നേതാവ്
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 8:33 pm

കാശി, മഥുര ക്ഷേത്ര നിര്‍മ്മാണങ്ങള്‍ ഇപ്പോഴും ബി.ജെ.പിയുടെ അജണ്ടയിലുള്ള കാര്യങ്ങളാണെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. ഇവിടെയല്ലാം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബി.ജെ.പി പല വഴികളെ കുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണിത്.

കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഇദാഹും പൊളിച്ചു നീക്കി അതേ സ്ഥാനത്ത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്നുമാണ് ബി.ജെ.പിയുടെ അജണ്ട എന്നാണ് വിനയ് കത്യാറിന്റെ പ്രതികരണം.

കാശിയിലെയും മഥുരയിലെയും ക്ഷേത്ര നിര്‍മ്മാണം സജീവമായി ഞങ്ങളുടെ അജണ്ടയിലുള്ള കാര്യമാണ്. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി ഞങ്ങള്‍ അതിനെ കുറിച്ച് സംസാരിക്കുകയും ആലോചിക്കുകയും ചെയ്യും. അതത്ര എളുപ്പമുള്ള ഒരു ലക്ഷ്യമല്ല. സമയമെടുക്കുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

ഓഗസ്ത് 5ന് രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശില പാകും. ശില പൂജയ്ക്ക് ശേഷം കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള ആളുകളെ ഒരുക്കുന്നതിലേക്ക് തങ്ങള്‍ കടക്കുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക