ജുമുഅയും മുഹറവും വിലക്കുന്നില്ലല്ലോ?; പാര്‍ട്ടി ചടങ്ങിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി
national news
ജുമുഅയും മുഹറവും വിലക്കുന്നില്ലല്ലോ?; പാര്‍ട്ടി ചടങ്ങിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 5:42 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ ചടങ്ങ് സര്‍ക്കാര്‍ തടഞ്ഞതിന് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വര്‍ഗീയ. മമതാ ബാനര്‍ജി ജനസംഖ്യയിലെ 30 ശതമാനം വരുന്നവര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് വര്‍ഗീയ പറഞ്ഞു.

‘വെള്ളിയാഴ്ച നമസ്‌കാരവും മുഹറവും വിലക്കാന്‍ മറക്കില്ല. എന്നാല്‍ ഹിന്ദുക്കളുടെ ഏത് ആചാരവും മുടക്കും. 70 ശതമാനം വരുന്ന ജനങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയുകയാണ്’, വര്‍ഗീയ പറഞ്ഞു.

രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 32 പാര്‍ട്ടി പ്രവര്‍ത്തകരുടെ മരണാനന്തര ചടങ്ങ് ഹൂഗ്ലി നദി തീരത്ത് നടത്താന്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

എന്നാല്‍ ഇതിനായി നിര്‍മ്മിച്ച പന്തലുകളും പൊലീസ് നീക്കം ചെയ്തിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമുള്ള ചടങ്ങ് അനുവദിക്കാനാകില്ലെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP leader taunts Bengal CM over no to ritual