തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വേദിയില്‍ നിലത്തിരുന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന ബി.ജെ.പി നേതാവ് സുരേഷ് ഗോപി എംപിയുടെ ഫോട്ടോയ്ക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ.
ഇതിനിടയില്‍ യാതൊരുവിധ ബഹളങ്ങളോ അസ്വഭാവികതയോ ഒന്നും ഇല്ലാതെ വളരെ ലളിതമായി തന്റെ പ്രജകളെ കാണുന്ന… എന്നു പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവെച്ചത്.
കഴുത്തിലൊരു പൂമാലയും തലയിലൊരു തൊപ്പിയും വെച്ച് സ്റ്റേജിന് താഴേക്ക് കാലും താഴ്ത്തിയിട്ടാണ് എം.പി പരിപാടിയില്‍ പങ്കെടുക്കുന്നത്. ബാക്കിയുള്ളവരെല്ലാം സ്റ്റേജില്‍ കസേരിയിട്ട് ഇരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ ഈ ‘കോമാളിത്തരം’.
ഇയാള്‍ക്ക് വയ്യേ എന്നാണ് ഫോട്ടോ കാണുന്ന പലരും സോഷ്യല്‍മീഡിയയില്‍ ചോദിക്കുന്നത്. ഇതുപോലെ ഒരു പ്രതിമ പണ്ട് വീടുകളില്‍ ഉണ്ടായിരുന്നെന്നും തല ആട്ടിക്കൊണ്ടിരിക്കുമെന്നായിരുന്നു ഒരു കമന്റ്.
ഇയാള്‍ക്ക് വട്ടാണോ എന്ന് ചെറിയ സംശയം ഉണ്ടായിരുന്നു.. ആ സംശയം ഇപ്പോള്‍ ഇല്ല, മുഴുവട്ടാണെന്നാണ് മറ്റൊരു കമന്റ്.
സുരേഷ് ഗോപി, Photo: Mohanlal/ X.Com
പ്രജകളെ കാണാന്‍ രാജാവു വന്നപ്പോള്‍, തമിഴ്‌നാട്ടില്‍ മരിപ്പിന് പോയ ഫീല്‍, രാഹുല്‍ ഈശ്വറിന്റെ ജ്യേഷ്ഠന്‍, എന്താ ഇത്രയും സിമ്പിളായി പ്രജകളെ കാണുന്നവരെ ചേട്ടന് ഇഷ്ടമല്ലേ..ഡോണ്ട് യൂ ലൈക്ക് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
നേരിയ കൊടുങ്കാറ്റ് എന്ന് പറഞ്ഞപോലെ ചെറിയേ പ്രാന്ത്, കോമാളി! കഷ്ടം! പക്ഷെ, ഇതൊക്കെ സ്വാധീനിക്കുന്ന നല്ലൊരുവിഭാഗം നമുക്കിടയിലുണ്ട് എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.
അപ്പൊള്‍ ഇത് ഹെയ്‌ലസ 2 ന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ പിക്ചര്‍ അല്ലെ?, പാവം ഇരുന്ന ഇരുപ്പില്‍ സമാധി ആയി എന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു.
അയാളുടെ ഉപബോധ മനസ്സില്‍ സിബി മലയിലിന്റെ സിനിമയില്‍ അഭിനയിക്കുന്നതായിട്ടാണ് സെറ്റ് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ചിലര്‍ കമന്റുകളില്‍ ചൂണ്ടിക്കാട്ടുന്നു.
പെട്ടെന്ന് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി ആണെന്ന് കരുതി, എഴീച്ച് പോടേ..,സ്റ്റേജിലിരിക്കുന്ന ബാക്കി ഉള്ളവരുടെ ഒരവസ്ഥ, കിരീടം ഇച്ചിരി മോഡേണ്‍ ആയിപ്പോയി എന്നിങ്ങനെ രസകരമായ കമന്റുകളുമുണ്ട്.
ഇതിനൊരു അന്ത്യല്ലേ എന്റെ മുത്തപ്പാ, അത് അങ്ങനൊരു വര്‍ഗീയവാദി ,പ്രജാ തല്‍പരരായാല്‍ ഇങ്ങനെ വേണം, ദേശീയ രാഹുല്‍ ഈശ്വര്‍ എന്നിങ്ങനെയും കമന്റ് ചെയ്യുന്നവര്‍ ഉണ്ട്.
ഏതേലും തെയ്യത്തിന്റെ തോറ്റം വല്ലതും ആണോ എന്നും കോമാളി ആകുന്നതിനും ഒരു പരിധി ഇല്ലെടെ എന്നും ചിലര്‍ ചോദിക്കുന്നു.
ഒരു കാലത്ത് സിനിമയിലൂടെ എല്ലാവരുടെയും ആദരവ് നേടിയിരുന്ന ഒരു മനുഷ്യനായിരുന്നെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കഥ തീര്‍ന്നെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
ഈ മണ്ടന്മാരു എല്ലാരും ബി.ജെ.പിയില്‍ ചേരുന്നതാണോ അതോ ബി.ജെ.പിയില്‍ അംഗത്വം എടുത്ത ശേഷം മണ്ടന്മാര്‍ ആവുന്നത് ആണോ എന്ന് കമന്റില്‍ ചോദിക്കുന്നവരും ഉണ്ട്.
ഇവന്റെ തടിയുടെ പാതിയും തൊലി ആയിരിക്കും, മരിച്ച് ജീവിക്കുന്ന മനുഷ്യന്‍ തുടങ്ങി ട്രോള്‍ കമന്റുകള്‍ വേറെയുമുണ്ട്.
Content Highlight: BJP Leader Suresh Gopi Photo Goes Viral On Social Media