കോഴിക്കോട്: പശ്ചിമ ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്ന പേരില്‍ ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.
കോഴിക്കോട്: പശ്ചിമ ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്ന പേരില്‍ ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.
ഫേസ്ബുക്ക് പേജിലാണ് ഗോപാലകൃഷ്ണന്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വ്യാപക വിമര്‍ശനത്തിനിടയായതിന് പിന്നാലെ ഗോപാലകൃഷ്ണന്‍ പിന്‍വലിക്കുകയും ചെയ്തു.
ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്നും അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡിയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടമായി പലായനം ചെയ്യുന്നുവെന്നും കാണിച്ചാണ് ബി.ജെ.പി നേതാവ് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് നിലവില്‍ പങ്കുവെച്ച വീഡിയോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാജമായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗോപാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിച്ചത്.
Content Highlight: BJP leader Adv. Gopalakrishnan shared a video of the violence in Bangladesh on the pretext that Islamic extremists are running rampant in West Bengal.