എഡിറ്റര്‍
എഡിറ്റര്‍
വേങ്ങരയില്‍ ബി.ജെ.പി നാലാമത്: മൂന്നാം സ്ഥാനത്തെത്തിയത് എസ്.ഡി.പി.ഐ
എഡിറ്റര്‍
Sunday 15th October 2017 10:12am

മലപ്പുറം: വേങ്ങരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന്‍ നാലാം സ്ഥാനത്ത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറാണ് മൂന്നാം സ്ഥാനത്തെത്തിയത്.

166 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 5728 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. 8648 വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്കും ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 7055 വോട്ടുകളാണ് കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത്.


Also Read: വോട്ടെണ്ണല്‍ പൂര്‍ത്തിയായ മൂന്ന് പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ്: എ.ആര്‍ നഗറില്‍ കുറഞ്ഞത് 3000ത്തിലേറെ വോട്ടുകള്‍


കഴിഞ്ഞതവണത്തേക്കാള്‍ 1327 വോട്ടുകളാണ് ബി.ജെ.പിക്ക് കുറഞ്ഞത്.

അതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറാണ് വേങ്ങരയില്‍ വിജയിച്ചത്. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ വിജയം. യു.ഡി.എഫിന്റെ ലീഗ് നിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നേടിയത് 38057 വോട്ടുകളുടെ ഭൂരിപക്ഷമാണ്.കുഞ്ഞാലിക്കുട്ടിയേക്കാള്‍ 14747 വോട്ടുകളുടെ കുറവാണ് ഖാദറിനുണ്ടായത്.

എസ്.ഡി.പി.ഐയ്ക്ക് കഴിഞ്ഞ തവണയുണ്ടായതിനേക്കാള്‍ വോട്ട് ഇരട്ടിയായി.

Advertisement