ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ മോദി താടി വളര്‍ത്തുമായിരുന്നോ?: ഉത്തര്‍പ്രദേശ് മന്ത്രി
national news
ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ മോദി താടി വളര്‍ത്തുമായിരുന്നോ?: ഉത്തര്‍പ്രദേശ് മന്ത്രി
ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 5:54 pm

ലഖ്‌നൗ: ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി മുഹ്‌സിന്‍ റാസ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തില്‍ വലിയ പ്രചരണമുണ്ട്. ഇത് ശരിയല്ല. ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ പ്രധാനമന്ത്രി മോദി താടി വെക്കുമായിരുന്നില്ല. താടി വളര്‍ത്തുന്നത് ഇസ്‌ലാമിനെ സംബന്ധിച്ച് പുണ്യത്തിന്റെ പ്രതീകമാണ്.”

മുഹ്‌സിന്‍ റാസ

യോഗി മന്ത്രിസഭയിലെ ഹജ്ജ്-വഖഫ് മന്ത്രിയാണ് മുഹ്‌സിന്‍ റാസ. മന്ത്രിസഭയിലെ ഏക മുസ്‌ലിം മന്ത്രി കൂടിയാണിദ്ദേഹം.

ഹജ്ജ് പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

ജനസംഖ്യയില്‍ 20 കോടിയുള്ള ഒരു വിഭാഗത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: