കൊലപാത കേസില്‍ പ്രതി, 130 കോടി രൂപയുടെ അഴിമതി കേസില്‍ പ്രതി; ജാര്‍ഖണ്ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഇവര്‍
national news
കൊലപാത കേസില്‍ പ്രതി, 130 കോടി രൂപയുടെ അഴിമതി കേസില്‍ പ്രതി; ജാര്‍ഖണ്ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഇവര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 11:36 pm

ജാര്‍ഖണ്ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഉള്‍പ്പെട്ടത് കൊലപാത കേസില്‍ പ്രതിയായ വ്യക്തിയും 130 കോടി രൂപയുടെ അഴിമതി കേസില്‍ പ്രതിയായ നേതാവും. ഭാനു പ്രതാപ് ഷാഹി, ശശി ഭൂഷന്‍ എന്നിവരാണ് ഇവര്‍.

ഭാവന്ത്പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഭാനു പ്രതാപ് ഷാഹി മത്സരിക്കുന്നത്. 130 കോടി രൂപയുടെ മരുന്ന് അഴിമതിക്കേസില്‍ പ്രതിയാണ് ഭാനു പ്രതാപ്. നേരത്തെ മധുകോഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഭാനു പ്രതാപ് ഈയടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശശി ഭൂഷന്‍ മേഹ്ത പങ്കി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. 2011ല്‍ അറസ്റ്റിലാവുകയും 2013ല്‍ ജാമ്യം നേടി പുറത്ത് വരികയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ