ബി.ജെ.പി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പ്
Kerala
ബി.ജെ.പി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2025, 11:42 am

 

തിരുവനന്തപുരം: തിരുമല ബി.ജെ.പി കൗണ്‍സിലര്‍ തൂങ്ങിമരിച്ച നിലയില്‍. ഓഫിസിനുള്ളില്‍ ജീവനൊടുക്കിയ നിലയിലാണ് കെ.അനില്‍ കുമാറിനെ കണ്ടത്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി തന്നെ സംരക്ഷിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

വലിയശാല കോര്‍പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റാണ് അനില്‍കുമാര്‍. അനില്‍ നേതൃത്വം നല്‍കുന്ന ഈ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു. വലിയശാല ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നാണ് പറയുന്നത്.

Content highlight:   BJP councilor found hanging; Suicide note says party did not help in time of crisis