പാലക്കാട്: വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചേലക്കര അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി പുലാക്കോട് മണ്ഡലം പ്രസിഡന്റ് കൂടിയായ പങ്ങാരപ്പള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി.ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്.
ഗ്രൂപ്പില്‍ മറ്റൊരു പേരിലായിരുന്നു ഗിരീഷ് വേലയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജ പേര് ഗിരീഷിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.