ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
ദീപക് ശങ്കരനാരായണനെതിരെ ഡി.ജി.പിക്ക് ബി.ജെ.പി യുടെ വക ‘കോംപ്ലിമെന്റ്; അക്ഷരത്തെറ്റില്‍ അടിതെറ്റിയ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 9:57pm

കോഴിക്കോട്: ദീപക് ശങ്കരനാരായണനെതിരെ ബി.ജെ.പി നേതൃത്വം നല്‍കിയ കംപ്ലൈന്റ് ഡി.ജി.പിക്ക് മുന്നിലെത്തിയത് ‘കോംപിമെന്റ്’ രൂപത്തില്‍. ജമ്മു കശ്മീരില്‍ എട്ടുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തെ വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഐ.ടി സെല്‍ ഉദ്യോഗസ്ഥന്‍ ദീപക് ശങ്കരനാരായണനെതിരെ ബി.ജെ.പി നല്‍കിയ പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാര വിഷയം.

‘complaint against facebook post’ എന്നതിനു പകരം ‘compliment against facebook post’ എന്നാണ് ബി.ജെ.പി നേതൃത്വം ഡി.ജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഘപരിവാര്‍ സംഘടനകൡ നിന്നും ദീപക് ശങ്കരനാരായണന്‍ നേരിടുന്ന രൂക്ഷമായ സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരാതി.


ALSO READ: ‘പെണ്‍കുട്ടികളെ ആക്രമിക്കുന്ന നരാധമന്‍മാരെ ത്രിവര്‍ണ്ണ പതാകയില്‍ സംരക്ഷിക്കരുത്’; കത്വ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കനയ്യകുമാര്‍


കത്വയില്‍ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടഎട്ടുവയസ്സുകാരിയുടെ കൊലപാതകത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ വിഷ്ണു നന്ദകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. അയാള്‍ ജോലിചെയ്യുന്ന കൊഡാക് മഹീന്ദ്രബാങ്കിന്റെ ഫേസ്ബുക്ക് പേജിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്.

ഇതേത്തുടര്‍ന്ന് കൊഡാക് മഹീന്ദ്രബാങ്ക് വിഷ്ണുവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്നുള്ള പ്രകോപനമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ദീപകിന്റെ ഫേസ്ബുക്ക് പേജില്‍ ആക്രമണം നടത്താന്‍ കാരണം.


ALSO READ: ശുഹൈബ് വധം: കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍


ദീപക് ജോലി ചെയ്യുന്ന എച്ച്.പിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും സംഘപരിവാര്‍ കമന്റ് നിരന്തര ആക്രമണം നടത്തുന്നുണ്ട്. ദീപകിനെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ദീപകിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്വീറ്റുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

Advertisement