എഡിറ്റര്‍
എഡിറ്റര്‍
സൈന്യത്തില്‍ ജോലിക്ക് കോഴ: ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി
എഡിറ്റര്‍
Monday 21st August 2017 8:19pm

തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കൈകൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ബി.ജെ.പി കോഴിക്കോട് മേഖലാ സെക്രട്ടറി എം.പി.രാജന്‍, മലപ്പുറം ജില്ലാ സെക്രട്ടറി രശ്മില്‍ നാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ കുറ്റക്കാരല്ലെന്ന് തെളിയുന്നത് വരെ ഇവരെ സംഘടനാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തും.


Also read കാശ്മീരിന്റെയും ഗാന്ധിയുടെയും പേരില്‍ ജനത്തെ കബളിപ്പിച്ച ബി.ജെ.പി ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുന്നു: കമല്‍ഹാസന്‍


സൈന്യത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ബി.ജെ.പി നേതാക്കള്‍ പണം കൈപ്പറ്റിയെന്ന പരാതിയുമായി കൈവേലി സ്വദേശി അശ്വന്തായിരുന്നു രംഗത്തുവന്നത്. ബി.ജെ.പി മേഖലാ സെക്രട്ടറി എം.പി രാജന്‍ വഴിയാണ് പണം നല്‍കിയതെന്നായിരുന്നു അശ്വന്തിന്റെ പരാതി.
എന്നാല്‍ അശ്വന്തിന്റെ കുടുംബം ആവശ്യപ്പെട്ടതു പ്രകാരം റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് പണംനല്‍കുക മാത്രമാണ് ചെയ്തതെന്നാണ് എം.പി രാജന്റെ വാദം

അശ്വന്തില്‍ നിന്നും പണം വാങ്ങിയത് കൈക്കൂലി ആയിട്ടല്ല, സംഭാവനയെന്ന നിലയ്ക്കാണെന്നാണ് പറഞ്ഞു കൊണ്ട് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷും രംഗത്ത് വന്നിരുന്നു.

.

Advertisement