ബീഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിനെയും തമിഴ്‌നാട്ടിലേക്ക് ലോക്‌സഭാ എം.പി ബൈജയന്ത് പാണ്ഡയെയും പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചുമതലയിലേക്ക് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെയും നിയമിച്ചു.
ബീഹാറിൽ സി. ആർ. പാട്ടീൽ, കേശവ് പ്രസാദ് മൗര്യ, തമിഴ്‌നാട്ടിൽ , മുരളീധര മോഹൽ, പശ്ചിമ ബംഗാളിൽ ബിപ്ലബ് കുമാർ ദേബ് എന്നിവരാണ് സഹ ചുമതലക്കാരിൽ ഉൾപ്പെടുന്നത്.
ബീഹാറിൽ ഈ നവംബറിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ബീഹാറിൽ നിയമിച്ച ധർമേന്ദ്ര പ്രധാൻ 2022-ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും 2023-ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ചുമതല വഹിച്ചിട്ടുണ്ട്. അതേസമയം 2024-ൽ ഹരിയാനയിലും മഹാരാഷ്ട്രയിലും യാദവും പ്രധാനും സംയുക്തമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ഒക്ടോബർ ആറിനകം എല്ലാ സ്ഥലംമാറ്റ, നിയമന നടപടിക്രമങ്ങളും പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാർ ചീഫ് സെക്രട്ടറിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഭരണപരമായ സജ്ജീകരണങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി.
Content Highlight: BJP appoints election in-charges for Bihar, Tamil Nadu, West Bengal