എഡിറ്റര്‍
എഡിറ്റര്‍
ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പിക്കാര്‍ ബൈക്ക് യാത്രക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു; പൊലീസിന് നേരെയും അക്രമം
എഡിറ്റര്‍
Thursday 5th October 2017 10:14am

കാസര്‍ഗോഡ്: ജനരക്ഷാ യാത്ര കഴിഞ്ഞ് വാഹനത്തില്‍ മടങ്ങുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടകള്‍ ചമഞ്ഞ് അക്രമം നടത്തിയതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് നഗ്നരാക്കി മര്‍ദ്ദിക്കുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു.

മേല്‍പറമ്പ് ചാത്തങ്കൈ മാണിയിലെ ഹമദീന്റ മകനും ഇലക്ട്രീഷ്യനുമായ റഫീക്ക്, ഒപ്പമുണ്ടായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന സമദ് എന്നിവരെയാണ് മേല്‍പ്പറമ്പ് ചളിയംകോട് പാലത്തിന് സമീപത്ത് വെച്ച് സംഘം മര്‍ദ്ദിച്ചത്.


Dont Miss ഒരാഴ്ചയില്‍ ഒരു ഹര്‍ത്താല്‍ എന്നാകട്ടെ നമ്മുടെ മുദ്രാവാക്യം: ഇന്ധന വിലവര്‍ധന യു.ഡി.എഫിനു മാത്രമായി വിട്ടുകൊടുക്കാതെ ഇടതുമുന്നണിയും ഹര്‍ത്താല്‍ നടത്തണമെന്ന് ജയശങ്കര്‍


തങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു അക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റഫീക്കിനേയും സമദിനേയും വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നരാക്കിയാണ് മര്‍ദ്ദിച്ചത്. അക്രമം തടയാനെത്തിയ പൊലീസ് പട്രോളിങ് സംഘത്തിലെ ജയന്‍, അനീഷ് കുമാര്‍ എന്നിവരും അക്രമത്തിനിരയായി.

പിന്നീട് കാസര്‍ഗോഡ് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ ഗ്രനേഡ് പ്രയോഗിച്ച് ഓടിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കേസെടുത്തു.

Advertisement