'ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാവില്ല; ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു'; മുസ്‌ലിം വ്യാപാരികള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ പ്രചാരണം
national news
'ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാവില്ല; ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു'; മുസ്‌ലിം വ്യാപാരികള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ പ്രചാരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 2:54 pm

ചെന്നൈ: മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ വീണ്ടും വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകള്‍. ഗോവധ നിരോധനം, ഹലാല്‍ ഭക്ഷണം എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെ ബിരിയാണിയുടെ പേരിലാണ് ഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ പ്രചാരണം.

ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ വ്യാജപ്രചാരണം. ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നുണ്ടെന്നും ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ഇവരുടെ പ്രചാരണം.

ചെന്നൈയിലെ ബിരിയാണിക്കടകള്‍ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നുണ്ടെന്നും ഹിന്ദുക്കള്‍ വന്ധ്യതാ കേന്ദ്രങ്ങളില്‍ വരി നില്‍ക്കുന്നതു പോലെയാണ് ഈ കടകളില്‍ നില്‍ക്കുന്നതെന്നുമൊക്കെയാണ് ആരോപിക്കുന്നത്.
ചെന്നൈയയിലെ 40000ല്‍ അധികം റസ്റ്ററന്റുകള്‍ തീവ്രവാദം വളര്‍ത്തുന്നുവെന്നും ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകള്‍ക്ക് സമീപമുള്ള മമുസ്‌ലിം റസ്റ്ററന്റുകള്‍ക്കെതിരെയും ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിരിയാണി ജിഹാദ് ഇന്‍ കോയമ്പത്തൂര്‍ എന്ന പേരിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രസ്താവനയിറക്കിയിരുന്നു.

 

 

Content Highlights: ‘Biriyani causes infertility’: The casteist, communal strategy of the right wing in TN