ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു
national news
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th May 2022, 4:35 pm

ന്യൂദല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു.

പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം വൈകിട്ട് അഞ്ചിന് ചേരും.

2018ലെ ത്രിപുര തിരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ട ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി വിജയിച്ചതിനെ തുടര്‍ന്നാണ് ദേബ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്.

 

 

Content Highlights: Biplab Kumar Deb resigns as Tripura Chief Minister