ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ചൈന ശക്തരാണ് സമ്മതിച്ചു, എന്നാല്‍ ഇന്ത്യയോളം വരില്ലെന്ന് ബിപിന്‍ റാവത്ത്
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 9:54pm

 

ന്യൂദല്‍ഹി: ; ചൈനയേക്കാള്‍ ശക്തരാണ് ഇന്ത്യന്‍ സൈന്യമെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്. ചൈനയുടെ അതു തരത്തിലുള്ള ആക്രമണവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ചൈന ശക്തരായിരിക്കാം അതിനര്‍ത്ഥം ഇന്ത്യ ദുര്‍ബലമാണെന്നല്ല. രാസ- ന്യൂക്ലിയര്‍ ആയുധങ്ങളില്‍ നിന്നുളള ഭീക്ഷണി രാജ്യത്ത് ആശങ്കയുളവാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് നേരേയുള്ള ചൈനീസ് പ്രകോപനം കണക്കിലെടുത്ത് വടക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സേനയുടെ നീക്കം. അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുയറ്റം വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി റാവത്ത് അറിയിച്ചു.

ഇന്ത്യയുടെ അതിര്‍ത്തി ഭേദിച്ചുകൊണ്ടുള്ള ചൈനീസ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കുയയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ന്യൂക്ലിയര്‍ ആയുധങ്ങളുടെ ഭീഷണിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ആധുനികമായ ഉപകരണങ്ങള്‍ സൈന്യത്തിന് ആവശ്യമുണ്ട്. നിലവില്‍ ചൈന നിരന്തരം സമ്മര്‍ദ്ദങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ അത് അത്യാവശ്യമാണെന്നും ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടു. ചൈനീസ് സേനക്ക് അനുസരിച്ച് ഇന്ത്യന്‍ സേനയും കൂടുതല്‍ ശക്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement