എഡിറ്റര്‍
എഡിറ്റര്‍
ഗ്ലാമര്‍ വേഷങ്ങള്‍ മടുത്തു: ബിപാഷ
എഡിറ്റര്‍
Wednesday 13th March 2013 9:37am

ബോളിവുഡിലെ താരമായ ബിപാഷയ്ക്ക് സിനിമാ അഭിനയം ഒരിക്കലും മടുക്കില്ല. എങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് മടുത്തെന്നാണ് താരം പറയുന്നത്.

Ads By Google

പത്ത് പതിനാറ് വര്‍ഷമായി സിനിമയില്‍ തുടരുന്ന താന്‍ ഇനി വ്യത്യസ്തമാര്‍ന്ന വേഷങ്ങളുള്ള കഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കൂ എന്നാണ് ബിപാഷ പറയുന്നത്.

ഗ്ലാമര്‍വേഷങ്ങളേക്കാള്‍ ഹൊറര്‍ ചിത്രങ്ങളിലാണ് ബിപാഷയ്ക്ക് താത്പര്യം. ഈ മാസം 22 ന് പുറത്തിറങ്ങുന്ന ആത്മയിലാണ് ബിപാഷ അവസാനമായി അഭിനയിച്ചത്.

ഇതുവരെ 4 പ്രേത ചിത്രങ്ങളില്‍ താരം വേഷമിട്ട് കഴിഞ്ഞു. രാസ്, രക്ത്ത, ഡര്‍നാ സരൂരി ഹേ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

മരണമടഞ്ഞ ഭര്‍ത്താവിന്റെ ആത്മാവ് ഏക മകളെ പ്രേതങ്ങളുടെ ലോകത്ത് എത്തിക്കാന്‍ നടത്തുന്നó ശ്രമങ്ങള്‍ മനസ്സിലാക്കുന്നതോടെ  മനസമാധാനം നഷ്ടപ്പെട്ട് ഭയന്നു കഴിയുന്നó ഒരു വീട്ടമ്മയായാണ് ആത്മയില്‍ ബിപാഷ എത്തുന്നത്.

ബിപാഷയേക്കൂടാതെ കഹാനിയിലൂടെ ശ്രദ്ധേയനായ നവാസുദ്ദീന്‍ സിദ്ദിയും, ബാലതാരം ദോയð ധവാനും ആണ് ആത്മായിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

Advertisement